ജൻമഭൂമി ടെലിവിഷൻ അവാർഡ്; കുടുംബവിളക്ക് മികച്ച സീരിയല്‍

By Siva Prasad, Special Correspondent (Film)
  • Follow author on
Janmabhumi Television Award; Kudumbavilakku Best Serial

ജൻമഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്‌ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള) സംവിധായകന്‍ മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്‍.

Janmabhumi Television Award; Kudumbavilakku Best Serialമികച്ച നടനായി രാജീവ് പരമേശ്വരനും (സാന്ത്വനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ സീരിയല്‍ – മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ – ജെ പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന്‍ – കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്) എന്നിവരാണ്.

സ്വഭാവ നടി – രഞ്‌ജുഷ മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി – വിപിന്‍ ജോസ് അന്‍ഷിത,(കൂടെവിടെ, ഏഷ്യാനെറ്റ്), കോമഡി ടീം – ഉരുളക്ക് ഉപ്പേരി (അമൃത ടി വി), ഹാസ്യ നടന്‍ – അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി – ശ്രുതി രജനീകാന്ത് ചക്കപ്പഴം, ഫ്‌ളവേഴ്‌സ്), ബാലതാരം – കണ്ണന്‍ (ചക്കപ്പഴം, ഫ്‌ളവേഴ്‌സ്) എന്നിവരും സൂര്യ ടിവി പ്രേക്ഷപണം ചെയ്യുന്ന എന്റെ മാതാവിലെ ശ്രീദേവി അനില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനും അർഹയായി.

ജി എസ് വിജയന്‍, ചെയര്‍മാന്‍ (സംവിധായകന്‍), കലാധരന്‍ (സംവിധായകന്‍), ദീപു കരുണാകരന്‍ (സംവിധായകന്‍), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു (നിർമാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്‍ത്തകന്‍) എന്നവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിർണയിച്ചത്. മെയ് 28ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Most Read: മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE