ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി; ‘ഹൈവേ 2’ വരുന്നു

By Film Desk, Malabar News

സംവിധായകൻ ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി. മലയാളത്തിലെ എക്കാലത്തെയും പ്രേക്ഷകപ്രീതി നേടിയ ‘പൈതൃകം’, ‘കളിയാട്ടം’, ‘മകൾക്ക്’, എന്നീ ചിത്രങ്ങൾ സമ്മാനിച്ച കോംബോയാണ് ഇപ്പോൾ വീണ്ടും എത്തുന്നത്.

ജയരാജ് സംവിധാനം ചെയ്‌ത്‌ സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ‘ഹൈവേ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇക്കാര്യം സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയാണ് ‘ഹൈവേ 2‘വിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. ലീമ ജോസഫ് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ 254ആമത് ചിത്രം കൂടിയാണ് ‘ഹൈവേ 2‘.

ജയരാജ്, ജോൺ എടത്തട്ടിൽ, സാബ് ജോൺ എന്നിവർ തിരക്കഥയെഴുതി 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹൈവേ’. രണ്ടാം ഭാഗം ഒരു മിസ്‌റ്ററി ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് വിവരം. അതേസമയം ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Most Read: അയർലൻഡിന് എതിരായ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE