ജയസൂര്യ-മഞ്‌ജു വാര്യര്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

By Staff Reporter, Malabar News
jayasurya_manju warrier
ജയസൂര്യ, മഞ്‌ജു വാര്യർ
Ajwa Travels

‘വെള്ള’ത്തിന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മഞ്‌ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിന് ‘മേരി ആവാസ് സുനോ‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ പേര് അണിയറക്കാർ പ്രഖ്യാപിച്ചത്.

ബി. രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മേരി ആവാസ് സുനോ’. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തു ആരംഭിച്ച വിവരം നിര്‍മ്മാതാവും മുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ ഫേസ്ബുക് പോസ്‌റ്റിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചു.

ലോക്ക്ഡൗണിന് ശേഷം തിയേറ്ററിൽ ആദ്യമെത്തിയ മലയാള സിനിമയായ ‘വെള്ള’ത്തിന് ശേഷമാണ് പ്രജീഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നത്. ജയസൂര്യയുടെ ‘ക്യാപ്റ്റന്‍’ എന്ന ചിത്രവും പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്‌തിരുന്നത്‌.

Read Also: ഓസ്‌ട്രേ​ലിയന്‍ ഓപ്പണ്‍; നാലാം റൗണ്ടില്‍ കടന്ന് നദാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE