ജയസൂര്യ നാദിര്‍ഷ കൂട്ടുകെട്ടിൽ ‘ഈശോ’; മോഷൻ പോസ്‌റ്റർ മമ്മൂക്ക പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Eesho _ Nadirshah Movie
Ajwa Travels

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രത്തിന്റെ മോഷന്‍ പോസ്‌റ്റർ മമ്മൂട്ടി തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്‌തു. ‘ഈശോ’ എന്നാണ് സിനിമയുടെ പേര്. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ത്രില്ലർ’ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ‘ഈശോ’.

നാദിർഷയുടെ വളരെ വ്യത്യസ്‌ത ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. അതിനെ ശരിവെക്കുന്ന രീതിയിലാണ് മോഷൻ പോസ്‌റ്ററിൽ കാണുന്ന ‘നിഗൂഡ ഗെറ്റപ്പുള്ള’ ജയസൂര്യ. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് സിനിമ നിർമിക്കുന്നത്​. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻഎം ബാദുഷ, ബിനു സെബാസ്‌റ്റ്യൻ എന്നിവരാണ്. ഛായാഗ്രഹണം റോബി വര്‍ഗീസ്​ രാജ് നിർവഹിക്കും. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, പാശ്‌ചാത്തല സംഗീതം – ജേക്‌സ് ബിജോയ്, കല – സുജിത് രാഘവ്, മേക്കപ്പ് – പിവി ശങ്കര്‍, വസ്‌ത്രാലങ്കാരം – അരുണ്‍ മനോഹര്‍, സ്‌റ്റിൽസ് – സിനറ്റ് സേവ്യർ, ആക്ഷൻ – ജോളി ബാസ്‌റ്റിൻ , കൊറിയോഗ്രാഫി – ബ്രിന്ദ മാസ്‌റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – സൈലക്‌സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്‌ടർ – വിജീഷ് പിള്ള & കോട്ടയം നസീർ, സൗണ്ട് – വിഷ്‌ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷമീജ് കൊയിലാണ്ടി, ഡിസൈൻ – 10പോയിന്റ്സ്, വാർത്താ പ്രചരണം- പി ശിവപ്രസാദ് & മഞ്‍ജു ഗോപിനാഥ് എന്നിവരാണ്.

മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ പ്രമുഖരിൽ ഒരാളാണ് നാദിർഷ. 1992ൽ കാസർകോഡ് കാദർഭായ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്ര ജീവിതമാരംഭിച്ച നാദിർഷ, തുടർന്ന് 35ഓളം സിനിമകളിൽ വേഷമിട്ടു. പിന്നണി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും ടെലിവിഷൻ താരമായുമൊക്കെ തന്റെ മുദ്രപതിപ്പിച്ച നാദിർഷ 2015ൽ ആദ്യമായി സംവിധാനം ചെയ്‌ത സിനിമയാണ് അമർ അക്ബർ അന്തോണി. ശേഷം, മലയാള സിനിമയിൽ വെല്ലുവിളികൊണ്ടും വിജയംകൊണ്ടും ചരിത്രം കുറിച്ച കട്ടപ്പനയിലെ ഋതിക് റോഷൻ (2016), മേരാനാം ഷാജി (2019), കേശു ഈ വീടിന്റെ നാഥൻ (2020) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്‌.

Most Read: ഹിമാലയൻ യാത്രാ വിവരണവുമായി ആന്റണി വർഗ്ഗീസ്; ‘വാബി-സാബി’ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE