കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലും ജില്ലാപഞ്ചായത്തിലും സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ജനതാദള്‍ എസ്. ഇടതുമുന്നണിയില്‍ നിന്നും സീറ്റുവിഭജനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേരിട്ട അവഗണനയെ തുടര്‍ന്നാണ് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം സ്വന്തം നിലക്ക് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ജെഡിഎസ് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ വ്യക്‌തമാക്കി.
പതിനൊന്ന് മണ്ഡലങ്ങളിലാണ് ജെഡിഎസ് സ്‌ഥാനാര്‍ത്ഥികളെ നിശ്‌ചയിച്ചത്. ജെഡിഎസ് ഇടതുമുന്നണിയുടെ ഭാഗമായതിനെ തുടര്‍ന്ന് ജില്ലയില്‍ പാര്‍ട്ടി തഴയപ്പെട്ട അവസ്‌ഥയിലാണ്. ഇത് മൂലം ജില്ലയില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. സീറ്റ് വിഭജനത്തിലും അവഗണന നേരിട്ടതോടെ സികെ നാണു എംഎല്‍എയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് സ്‌ഥാര്‍ത്ഥികളെ നിര്‍ണയിച്ചത്.
ജെഡിഎസ് ഇപ്പോള്‍ സ്‌ഥാനാര്‍ത്ഥികളെ നിശ്‌ചയിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ അഞ്ച് ഡിവിഷനിലും, കോര്‍പ്പറേഷനില്‍ ആറ് വാര്‍ഡിലേക്കുമാണ്. എല്‍ഡിഎഫുമായി തുടര്‍ന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും, എന്നാല്‍ അവഗണന വീണ്ടും തുടരുകയാണെങ്കില്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറില്ലെന്നും ജെഡിഎസ് പാര്‍ട്ടി നേതൃത്വങ്ങള്‍ വ്യക്‌തമാക്കി.
Read also : പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം