ക്ളൈമാക്‌സ് കൈയിലുണ്ട്; ദൃശ്യം 3 സൂചന നൽകി ജീത്തു ജോസഫ്

By Syndicated , Malabar News
jeethu joseph
Ajwa Travels

കോട്ടയം: മോഹൻലാൽ-ജീത്തുജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ ചിത്രം ‘ദൃശ്യ’ത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയുമായി സംവിധായകന്‍ ജീത്തു ജോസഫ്. മൂന്നാം ഭാഗത്തിന്റെ ക്ളൈമാക്‌സ് കൈയിലുണ്ടെന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ ദൃശ്യം 3 സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ക്ളൈമാക്‌സ് ചര്‍ച്ച ചെയ്‌തുവെന്നും ഇരുവര്‍ക്കും ഇഷ്‌ടപ്പെട്ടുവെന്നും ജീത്തു ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ കഥ കൂടി വികസിക്കേണ്ടതുണ്ട്. അത് സംഭവിച്ചാല്‍ രണ്ടാം ഭാഗത്തിന്റെയത്ര കാത്തിരിപ്പില്ലാതെ മൂന്നാം ഭാഗമെത്താം; ജീത്തു പറഞ്ഞു. വിക്‌ടര്‍ ജോര്‍ജ് പുരസ്‌കാര സമര്‍പ്പണ ചടങ്ങിനായി കോട്ടയം പ്രസ് ക്ളബിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

Read also: നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE