ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം; ഒരേ സ്വരത്തിൽ കശ്‌മീർ നേതാക്കൾ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകകക്ഷി യോഗം സമാപിച്ചു. വൈകിട്ട് 3.30ഓടെ ആരംഭിച്ച യോഗം 7 മണിക്കാണ് അവസാനിച്ചത്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. പിഡിപിയുടെ മെഹബൂബാ മുഫ്‌തി, ഫറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള എന്നിവരുൾപ്പടെ ജമ്മു കശ്‌മീരിൽ നിന്നുള്ള 14 നേതാക്കൾക്കാണ് ക്ഷണം ലഭിച്ചിരുന്നത്. ഗുലാം നബി ആസാദ് അടക്കം കശ്‌മീരിലെ നാല് മുൻ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

കശ്‌മീരിൽ തകർന്ന വിശ്വാസം വീണ്ടെടുക്കുക എന്നത് പ്രധാനമന്ത്രിയുടെ കടമയാണെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള യോഗത്തിൽ പറഞ്ഞു. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം തടവിലാക്കിയ രാഷ്‌ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയും കൂടിയാണ് 51കാരനായ ഒമർ അബ്‌ദുള്ള. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കേന്ദ്രത്തോടുള്ള കശ്‌മീരിന്റെ വിശ്വാസം നഷ്‌ടപ്പെട്ടു. ഇത് പുനഃസ്‌ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് ഒമർ അബ്‌ദുള്ള വ്യക്‌തമാക്കി.

കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പിഡിപി നേതാവ് മെഹബൂബാ മുഫ്‌തി പറഞ്ഞു. അത് തങ്ങളുടെ ഐഡന്റിറ്റി ആണെന്നും ഉടൻ തന്നെ പുനഃസ്‌ഥാപിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു,

സർക്കാരിന് മുന്നിൽ പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഇതിൽ പ്രത്യേക പദവി പുനഃസ്‌ഥാപിക്കണം എന്നത് തന്നെയായിരുന്നു മുഖ്യം. കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിക്കാൻ ഇത് തന്നെയാണ് അനുകൂല സമയമെന്നും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്ന് ഗുലാം നബി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും നേതാക്കൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. എന്നാൽ, സിപിഐ (എം) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയുടെ നിലപാട് മറ്റൊന്നായിരുന്നു. ഞങ്ങൾക്ക് പ്രത്യേക അജണ്ടയില്ല, കേന്ദ്രം വാഗ്‌ദാനം ചെയ്യുന്നത് എന്താണെന്ന് അറിയാൻ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രത്യേക പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് അനുകൂല നിലപാടുകളൊന്നും കേന്ദ്ര സർക്കാർ അറിയിച്ചില്ല. എന്നാൽ ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലാവരോടും മണ്ഡല പുനര്‍നിര്‍ണയത്തിനായി സഹകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ജമ്മു കശ്‌മീരിന്റെ സര്‍വമേഖലയിലുമുള്ള വികസനത്തിനാണ് കേന്ദ്രം താല്‍പര്യപ്പെടുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കശ്‌മീരിന്റെ ഭാവിയെ കുറിച്ചും മണ്ഡല പുനര്‍നിര്‍ണയത്തെ കുറിച്ചും ചര്‍ച്ച ചെയ്‌തെന്നും, തിരഞ്ഞെടുപ്പ് സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതില്‍ പ്രധാനമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Also Read: ഐഷയെ അറസ്‌റ്റ്‌ ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE