ജാതി സെൻസസ്; സർവകക്ഷി യോഗം വിളിച്ചു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ബീഹാറിലെ ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് ജാതി സെൻസസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

By Trainee Reporter, Malabar News
Nitish-kumar
Ajwa Travels

പട്‌ന: ബീഹാറിൽ സർവകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിൽ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ടിരുന്നു. സെൻസസിലെ കണ്ടെത്തലുകൾ വിവരിക്കാനും തുടർനടപടികൾ ചർച്ച ചെയ്യാനുമാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഒമ്പത് പാർട്ടികളുടെ പ്രതിനിധികൾക്ക് വിവരങ്ങൾ കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ബീഹാറിലെ ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 21.12%പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരാണെന്നും സെൻസസ് റിപ്പോർട്ടിൽ പറയുന്നു. ബീഹാറിൽ 81.99% ഹിന്ദുക്കളാണ്. 17.70 ശതമാനം മുസ്‌ലിം ജനസംഖ്യ. 19.65% പട്ടികവർഗം, 14 ശതമാനം യാദവ വിഭാഗം, 3% മുസാഫർ വിഭാഗം, 3.65% ബ്രാഹ്‌മണർ, 0.05% ക്രിസ്‌ത്യാനികൾ , 0.01% സിഖ് വിശ്വാസികൾ, 0.08% ബുദ്ധമത വിശ്വാസികൾ, മറ്റു മതവിശ്വാസികൾ എല്ലാവരും കൂടി 0.12%, കുഷ്വാഹ 4.27%, കുർമി 2.87%, എന്നിങ്ങനെയാണ് സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ.

ആകെ 38 ജില്ലകളുള്ള ബീഹാറിലെ ജനസംഖ്യ 12.70 കോടിയാണ്. അതിപിന്നാക്ക, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവർ ആകെ ബീഹാർ ജനസംഖ്യയുടെ 63 ശതമാനം വരും. ജനുവരി ഏഴിനാണ് രണ്ടു ഘട്ടങ്ങളിലുള്ള സെൻസസ് ബീഹാർ സർക്കാർ ആരംഭിച്ചത്. ജാതി സെൻസസിനൊപ്പം ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്‌ഥിതിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

എന്നാൽ, അതേക്കുറിച്ചു ഇപ്പോൾ മറുപടി പറയാനാകില്ലെന്നും, ഏറ്റവും കൂടുതൽ സഹായം ആവശ്യമായ വിഭാഗത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്നും നിതീഷ് കുമാർ വ്യക്‌തമാക്കി. ബീഹാർ സർക്കാരിന്റെ നടപടി ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. അതേസമയം, ജാതി സെൻസസ് നടത്തുന്നതിന്റെ സാധുതയെക്കുറിച്ചുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണയിലിരിക്കെയാണ് ബീഹാറിൽ സെൻസസ് നടത്തിയത്.

Most Read| ഐഎസ് ഭീകരൻ ഷാനവാസ് കേരളത്തിലുമെത്തി; അന്വേഷണം പ്രഖ്യാപിച്ചു കേരളാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE