യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്

By News Desk, Malabar News
Joe Biden Picks Centrist Judge Merrick Garland As US Attorney General
Merrick Garland
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന് അഞ്ച് വർഷം മുമ്പ് സുപ്രീം കോടതിയിൽ സീറ്റ് നിഷേധിച്ചിരുന്നു. ട്രംപിന്റെ റിപ്പബ്‌ളിക്കൻ പാർട്ടിയാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്.

2016ൽ അന്നത്തെ പ്രസിഡണ്ട് ബറാക്‌ ഒബാമ ഗാർലാൻഡിനെ ഹൈക്കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്‌തിരുന്നു. എന്നാൽ ഈ നടപടിയും റിപബ്‌ളിക് പാർട്ടി തടയുകയുണ്ടായി. ഇത്തരം അവഗനകൾ നേരിട്ട ഗാർലാൻഡിനെയാണ് അഭിമാനപൂർവം ബൈഡൻ അറ്റോർണി ജനറൽ പദവിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

68കാരനായ ഗാർലാൻഡ് സ്വകാര്യ മേഖലയിൽ അറിയപ്പെടുന്ന ഒരു അഭിഭാഷകനാണ്. ഫെഡറൽ പ്രോസിക്യൂട്ടറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഒകലഹോമ സിറ്റി, അറ്റ്‌ലാൻഡ് ഒളിംപിക്‌സ് ബോംബാക്രമണങ്ങൾ ഉൾപ്പടെയുള്ള ദേശീയ സുരക്ഷാ കേസുകൾ കൈകാര്യം ചെയ്‌തത്‌ മെറിക് ഗാർലാൻഡ് ആണ്. ഇതിനെ തുടർന്ന് 1993ൽ അദ്ദേഹത്തെ നീതിന്യായ വകുപ്പ് ഡെപ്യൂട്ടി അസിസ്‌റ്റൻഡ് അറ്റോർണി ജനറലായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.

1997ൽ പ്രസിഡണ്ട് ബിൽ ക്‌ളിന്റൺ അദ്ദേഹത്തെ വാഷിങ്‌ടൺ അപ്പീൽ കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്‌തിട്ടുണ്ട്‌. അന്ന് ഡെമോക്രാറ്റിക്, റിപ്പബ്‌ളിക്കൻ അംഗങ്ങളിൽ നിന്ന് വമ്പിച്ച പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2013ൽ വാഷിങ്‌ടൺ അപ്പീൽ കോടതിയുടെ ചീഫ് ജസ്‌റ്റിസ്‌ ആയും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

Also Read: കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE