വാഷിംഗ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്‌ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വാക്‌സിനെതിരെയുള്ള പ്രചരണങ്ങള്‍ ലോകമെമ്പാടും ശക്‌തമാകുന്നതിനിടെ ആണ് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.
ഡെലാവയറിലെ ക്രിസ്‌റ്റ്യാന കെയേഴ്സ് ക്രിസ്‌റ്റ്യാന് ഹോസ്‌പിറ്റലില്‍ വെച്ചാണ് ബൈഡന്‍ തന്റെ വലതു കയ്യില്‍ വാക്‌സിന്‍ സ്വീകരിച്ചത്. അമേരിക്കയില്‍ വാക്‌സിന്‍ എത്തിച്ചതില്‍ ട്രംപ് ഭരണവും പ്രശംസ അര്‍ഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ‘വാക്‌സിന്‍ വലിയ വിശ്വാസം തന്നെയാണ്. ഞാനിപ്പോള്‍ വാക്‌സിനേഷന്‍ എടുത്തുകൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത് ആളുകള്‍ തയാറായി നില്‍ക്കണമെന്നാണ്. ഒന്നും പേടിക്കാനില്ല. ഞാനും ഭാര്യ ജില്ലും രണ്ടാം ഘട്ടം നോക്കി നില്‍ക്കുകയാണ്’- ബൈഡന്‍ പറഞ്ഞു.