ഇസ്രയേലിൽ മലയാളിയുടെ മരണം; മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുരേന്ദ്രൻ

By Desk Reporter, Malabar News
K Surendran against Kerala Police

തിരുവനന്തപുരം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ വിമർശനവുമായി കെ സുരേന്ദ്രൻ. ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കളുടെ ഭാഗത്തുനിന്നും ഒരു അനുശോചന വാക്കുപോലും ഉണ്ടായില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് സുരേന്ദ്രൻ വിമർശം ഉന്നയിച്ചത്.

‘ഇസ്രയേലിൽ ഒരു മലയാളി നഴ്‌സ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം നമ്മുടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അറിയാത്തതാണോ? ഒരു അനുശോചന വാക്കുപോലും കാണുന്നില്ല. ഹമാസ് തീവ്രവാദികൾ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഈ മൗനം. ഭീകരവാദികളോട് നിങ്ങൾ സന്ധി ചെയ്‌തോളൂ. എന്നാൽ കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണ് എന്നതെങ്കിലും നിങ്ങൾ ഓർക്കേണ്ടതായിരുന്നു’, കെ സുരേന്ദ്രൻ പറഞ്ഞു.

Read also: ഇസ്രയേലിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; നടപടികൾ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE