പോലീസ് ഇരുട്ടിൽ തപ്പുന്നു, രഞ്‌ജിത്ത് വധക്കേസ് എൻഐഎയ്‌ക്ക്‌ കൈമാറണം; കെ സുരേന്ദ്രൻ

By Web Desk, Malabar News
k-surendarn
Ajwa Travels

ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസ് അന്വേഷണം എൻഐഎയ്‌ക്ക്‌ കൈമാറണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പോലീസ് സമ്മതിച്ചു. കൊലയാളികൾ സംസ്‌ഥാനം വിട്ടെന്ന എഡിജിപിയുടെ പ്രസ്‌താവന കുറ്റസമ്മതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണങ്ങൾക്കും കെ സുരേന്ദ്രൻ മറുപടി നൽകി. പോലീസിൽ ആര്‍എസ്എസുകാര്‍ ഉണ്ടാകുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. പോലീസിൽ മാത്രമല്ല ആർഎസ്എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ട്. രാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരും ആർഎസ്എസ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആർഎസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെയല്ലെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. ആർഎസ്എസിനേയും പോപ്പുലർ ഫ്രണ്ടിനേയും തമ്മിൽ ഉപമിക്കരുത്. ഷാൻ വധക്കേസിൽ നിരപരാധികളെയാണ് ക്രൂശിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also: യുഎസിൽ ജനുവരി അവസാനത്തോടെ ഒമൈക്രോൺ ബാധ ഉയരും; ഡോ. ആന്റണി ഫൗചി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE