ന്യൂയോർക്ക്: ജനുവരി അവസാനത്തോടെ രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗചി. രാജ്യത്തിന്റെ വലുപ്പവും വാക്‌സിനേഷന്റെ വൈവിധ്യവും വാക്‌സിനേഷനും കണക്കിലെടുക്കുമ്പോൾ ജനുവരി അവസാനത്തോടെ കേസുകൾ ഉയർന്നേക്കാമെന്ന് ആന്റണി ഫൗചി പറഞ്ഞു.
യുണൈറ്റഡ് സ്‌റ്റേറ്റ്സിലെ എല്ലാ പുതിയ അണുബാധകളിൽ 58.6 ശതമാനം ഒമൈക്രോൺ വേരിയന്റാണെന്ന് സിഡിസി ഡാറ്റകൾ കാണിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്സിലെ നിലവിലെ ഏഴ് ദിവസത്തെ പ്രതിദിന ശരാശരി കേസുകൾ പ്രതിദിനം 240,400 ആണ്. ഇത് മുൻ ആഴ്‌ചയെ അപേക്ഷിച്ച് 60 ശതമാനം വർധനയാണെന്ന് സിഡിസി ഡയറക്‌ടർ റോഷൽ വാലെൻസ്‌കി ബുധനാഴ്‌ച പറഞ്ഞു.
നവംബറിൽ ദക്ഷിണാഫ്രിക്കയിലും ഹോങ്കോങ്ങിലുമാണ് അതിവേഗം പടരുന്ന ഒമൈക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. അതിന് ശേഷം പുതിയ വകഭേദം ലോകമെമ്പാടും അതിവേഗം വ്യാപിക്കുകയുമാണ്. ഡിസംബർ 1ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്‌ത വാക്‌സിനേഷൻ എടുത്ത വ്യക്‌തിയിൽ നിന്നുമാണ് അമേരിക്കയിൽ ആദ്യമായി ഒമൈക്രോൺ കേസ് കണ്ടെത്തുന്നത്.
Read Also: നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ