‘പാല്‍ നിലാവിന്‍ പൊയ്‌കയില്‍’; പ്രേക്ഷകമനം കീഴടക്കി ‘കാണെക്കാണെ’യിലെ ആദ്യഗാനം

By Staff Reporter, Malabar News
kaanekkane song out
Ajwa Travels

പ്രേക്ഷക പ്രിയതാരം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി മനു അശോൻ സംവിധാനം ചെയ്‌ത ‘കാണെക്കാണെ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പാല്‍ നിലാവിന്‍ പൊയ്‌കയില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്‌തത്‌. ചിത്രം സെപ്റ്റംബര്‍ 17ന് ഒടിടി പ്ളാറ്റ്‌ഫോമായ സോണി ലിവിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.

ടൊവിനോ തന്നെയാണ് ഗാനം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് രജിന്‍ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. സിത്താര കൃഷ്‌ണകുമാറിന്റെ മനോഹര ശബ്‌ദം കൂടിയായതോടെ മലയാളികൾ ഗാനം നെഞ്ചേറ്റിയിരിക്കുകയാണ്..

ബോബി- സഞ്‌ജയ് കൂട്ടുകെട്ടാണ് ‘കാണെക്കാണെ’യുടെ തിരക്കഥയ്‌ക്ക് പിന്നിൽ. ആല്‍ബി ആന്റണിയാണ് ഛായാഗ്രാഹകൻ. അഭിലാഷ് ബാലകൃഷ്‌ണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. കലാസംവിധാനം ദിലീപ് നാഥ്.

ടൊവിനോ തോമസിന് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്‌മി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ ശ്രുതി രാമചന്ദ്രന്‍, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Most Read: രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE