കഫീല്‍ ഖാന്‍ യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

By Staff Reporter, Malabar News
Malabarnews_kafeelkhan
Kafeel khan
Ajwa Travels

യുപി: യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘത്തിന് ഡോ.കഫീല്‍ ഖാന്‍ അയച്ച കത്തില്‍ ഗുരുതര ആരോപണങ്ങള്‍. മഥുര ജയിലില്‍ വെച്ച് തന്നെ മൃഗീയ പീഡനത്തിന് ഇരയാക്കിയതായി കഫീല്‍ ഖാന്‍ കത്തില്‍ വെളിപ്പെടുത്തി. അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പ്രസംഗം ദേശാദ്രോഹപരവും വിദ്വേഷം പടര്‍ത്തുന്നതുമാണെന്ന് കാണിച്ച് ദേശ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തിയാണ് കഫീല്‍ ഖാനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

‘ മാനസികമായും ശാരീരികമായും ഞാന്‍ പീഡിപ്പിക്കപ്പെട്ടു, ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നിഷേധിച്ച ജയില്‍ അധികൃതര്‍ മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. തടവുകാര്‍ തിങ്ങി നിറഞ്ഞ മഥുര ജയിലിലെ ജീവിതം ദുസ്സഹമായിരുന്നു ‘ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ കഫീല്‍ ഖാന്‍ ആരോപിക്കുന്നു.

ജൂണില്‍ യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കഫീല്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗത്തിന് കീഴില്‍ സ്വാതന്ത്ര്യമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പ്രതിനിധികളാണ് വിഷയത്തില്‍ ഇടപെട്ടത്.

കഫീല്‍ ഖാന്‍ ജയിലില്‍ കഴിയുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഷാബിസ്ഥാന്‍ ഖാനാണ് ആദ്യമായാണ് യുഎന്‍ മനുഷ്യാവകാശ സംഘത്തിന് കത്തയച്ചത്. അന്യായമായി യുപി പോലീസ് തടങ്കലില്‍ വെച്ച അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് അവര്‍ മനുഷ്യാവകാശ സംഘത്തെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE