കേരള പോലീസിനെ പറ്റി സംസ്‌ഥാന നേതൃത്വത്തിന് പരാതിയില്ല; ആനി രാജയെ തള്ളി കാനം

By Team Member, Malabar News
Kanam Rajendran-governor
Ajwa Travels

തിരുവനന്തപുരം: കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച ആരോപണം തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്‌ഥാനത്ത് പോലീസിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് പരാതിയില്ലെന്നും, പരസ്യ പ്രസ്‌താവന വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കേരളത്തിലെ നേതാക്കള്‍ക്കാര്‍ക്കും പോലീസിനെ പറ്റി അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണെന്നും, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി ഫോറത്തിലാണെന്നും, ആനി രാജയുടെ ആരോപണത്തിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിൽ പരാതി ഉന്നയിക്കുമെന്നും സംസ്‌ഥാന നേതൃത്വം നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്നാണ് ആനി രാജ ആരോപണം ഉന്നയിച്ചത്. കൂടാതെ ഇതിനായി ആർഎസ്എസ് ഗ്യാങ് പോലീസിൽ പ്രവർത്തിക്കുന്നതായും സംശയിക്കുന്നതായി അവർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നടക്കുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും, പോലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തിരുന്നു.

Read also: പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE