തളിപ്പറമ്പിൽ ലോക്ക്ഡൗൺ വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ; 28 പേർക്ക് കോവിഡ്

By Desk Reporter, Malabar News
Covid 19_2020 Aug 15
Representational Image
Ajwa Travels

തളിപ്പറമ്പ്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പിൽ ലോക്ക്ഡൗൺ നടപടികൾ വ്യാപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിലും പരിസരങ്ങളിലുമായി 28 പേർക്ക് കോവിഡ് സ്ഥീകരിച്ചതിനെത്തുടർന്നാണ് തളിപ്പറമ്പിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനമായത്. ഈ മാസം 12 ന് നടത്തിയ 81 പേരുടെ സ്രവപരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.

താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ 4 പേർ കോവിഡ് പോസിറ്റീവായി. കുറുമാത്തൂർ പഞ്ചായത്തിൽ പൂവം ടൗണിലും താഴെ ചൊറുക്കളെ മുതലുള്ള സംസ്ഥാന പാതയോരത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു. പോസിറ്റിവായ 22 കേസുകൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയാണ്. നഗരസഭയിലെ 6 പേരും ഇതിൽ ഉൾപ്പെടും. മറ്റുള്ളവർ സമീപ പഞ്ചായത്തുകളിൽ നിന്നും ഉള്ളവരാണ്.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE