കാന്തപുരത്തിന് ദുബായ് ഭരണകൂടത്തിന്റെ ‘ഗോൾഡൻ വിസ’ ആദരം

By Central Desk, Malabar News
Kanthapuram Receiving an Award by OIC Today, Malaysia
ഫയൽ ഫോട്ടോ (Kanthapuram receiving an award from 'The Organization of Islamic Cooperation' @ Malaysia)

ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും ജാമിഅ മർകസ് ചാൻസലറുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ ഗോൾഡൻ വിസ നൽകി ദുബായ് ഭരണകൂടം ആദരിച്ചു.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യുഎഇയും ജാമിഅ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്‌ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻ നിർത്തിയാണ് ആദരം.

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്‌തിയായി കാന്തപുരം.

ഇന്ത്യയുടെ ഗ്രാൻഡ് മുഫ്‌തി, ജാമിഅ മർകസ് ചാൻസലർ, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ, അറബി ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളിൽ അറബ് മേഖലയിലും അന്താരാഷ്‌ട്ര വേദികളിലും കാന്തപുരത്തിന് നിർണായക സ്വാധീനമുണ്ട്.

ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ പ്രസിഡണ്ട് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ, യുഎഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരോട് നന്ദിയും സന്തോഷവും പങ്കുവെച്ചു.

Most Read: ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് വിട്ടു; രാഹുൽ ലഖിംപൂരിലേക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE