കാന്തപുരത്തിന് ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര വ്യക്‌തിത്വ പുരസ്‌കാരം

By Desk Reporter, Malabar News
Kanthapuram AP Usthad

ദുബൈ: ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ ഭാഗമായി നൽകുന്ന 2021ലെ ഫുജൈറ ഹോളി ഖുർആൻ അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരം കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഇന്ന് സ്വീകരിക്കും.

ഫുജൈറ കിരീടവകാശി ശൈഖ് മുഹമ്മദ്‌ ബിൻ അഹമ്മദ് ബിൻ ശർഖിയുടെ മുഖ്യ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ നൽകുന്നതാണ് ഈ പുരസ്‌കാരം. ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്‌തിയും ശൈഖ് സായിദ് ഇന്റർനാഷണൽ പീസ് ഫോറം ചെയർമാനുമായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളുടെ വികസനത്തിന് വഹിച്ച പങ്കും ഇന്ത്യ- യുഎഇ സൗഹാർദം സജീവമാക്കുന്നതിൽ, കഴിഞ്ഞ 50 വർഷം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വഹിച്ച പങ്കും പരിഗണിച്ചാണ് അന്താരാഷ്‌ട്ര ഇസ്‌ലാമിക വ്യക്‌തിത്വ പുരസ്‌കാരത്തിന് തിരെഞ്ഞെടുത്തതെന്ന് ഫുജൈറ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് ഹിസ് എക്‌സലൻസി ഖാലിദ് അൽ ദൻഹാനി വാർത്താകുറിപ്പിൽ പറഞ്ഞു.

സെന്റർ ആസ്‌ഥാനത്ത് ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; ബംഗാള്‍ അക്രമങ്ങളില്‍ ഉവൈസി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE