കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തകരുടെ രക്ഷക്കായി പ്രവാസി വ്യവസായി

By Desk Reporter, Malabar News
plane crash report _2020 Aug 10
Ajwa Travels

ദുബായ്: കരിപ്പൂരിൽ വിമാനാപകടം നടന്ന് അതിനുള്ളിൽ കുടുങ്ങി കിടന്ന ആളുകളെ സ്വന്തം കൈകളിലേറ്റി പുറത്തേക്കെടുത്തപ്പോൾ അപകടത്തിൽപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധയുണ്ടാകുമെന്നോ, അവർ പ്രവാസികളാണെന്നോ രക്ഷാപ്രവർത്തനത്തിന് ഒത്തുകൂടിയവർ ചിന്തിച്ചിരുന്നില്ല. എത്രയും വേഗം രക്ഷിക്കാൻ പറ്റുന്നരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മാത്രമേ ആ നല്ല മനുഷ്യർ ചിന്തിച്ചുള്ളൂ. കോവിഡ് രൂക്ഷമാകുന്ന അന്തരീക്ഷത്തിൽ രക്ഷാപ്രവർത്തകർ ക്വാറന്റൈനിൽ പോകേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ക്വാറന്റൈനിൽ പോകേണ്ടി വന്ന പാവപ്പെട്ട ആളുകളെ സഹായിക്കാൻ മറ്റൊരു മനുഷ്യസ്നേഹി കൂടി.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു ക്വാറന്റൈനിൽ പോകേണ്ടി വന്ന പാവപ്പെട്ട ആളുകൾക്ക് സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നത് ഒരു പ്രമുഖ പ്രവാസി വ്യവസായിയാണ്. അത്തരം ആളുകളുടെ ക്വാറന്റൈൻ കാലയളവിലെ ജീവിതച്ചിലവുകൾ വഹിക്കുമെന്ന് ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിൽവർ ഹോം റിയൽ എസ്റ്റേറ്റ് ഡയറക്ടർ വി.ടി സലിം അറിയിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം മാതൃഭൂമിക്ക് അഞ്ച് ലക്ഷം രൂപ കൈമാറും.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പാവപ്പെട്ട ആളുകളെ ഇതിനായി കണ്ടെത്തുമെന്ന് മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ കെ.ആർ പ്രമോദ് പറഞ്ഞു. ദുരന്ത സമയത്തും പ്രവാസികളെ ചേർത്തു നിർത്തിയ കൊണ്ടോട്ടി പ്രദേശവാസികളോടുള്ള ആദരമാണിതെന്ന് വി.ടി സലിം പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടത്തിന്റെ വാർത്തകൾ കണ്ടിരുന്നെന്നും, പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തിയ നാട്ടുകാരുടെ നല്ല മനസ് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ, മുനവറലി ശിഹാബ് തങ്ങൾ, ടി.വി ഇബ്രാഹിം എം.എൽ.എ, മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ സലീമിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE