ഇന്ന് കർക്കിടകം ഒന്ന്; ബലി തർപ്പണ ചടങ്ങുകൾ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു

ആലുവ മണപ്പുറത്ത് ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികൾക്കായി തയ്യാറാക്കിയിട്ടുള്ളത്.

By Trainee Reporter, Malabar News
karkkadaka vavu bali
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾക്ക് സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണ്. ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, മലപ്പുറം തിരുനാവായ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്‌ക്കൽ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തർപ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണുള്ളത്.

ആലുവ മണപ്പുറത്ത് ബലി തർപ്പണ ചടങ്ങുകൾ പുലർച്ചെ ഒരു മണിയോടെ തുടങ്ങി. 80 ബലിത്തറകളാണ് ഇത്തവണ വിശ്വാസികൾക്കായി തയ്യാറാക്കിയിട്ടുള്ളത്. ഭക്‌തജന തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്കുമായി മണപ്പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടു മണിക്ക് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി.

ക്ഷേത്രത്തിലെ 16 കർമികളാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വയനാട് തിരുനെല്ലിയിൽ പുലർച്ചെ മൂന്ന് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. കോഴിക്കോട് വരക്കൽ കടപ്പുറം അടക്കം സംസ്‌ഥാനത്തെ കേന്ദ്രങ്ങളിൽ നിരവധിപ്പേർ ബലിയർപ്പിക്കാനെത്തി.

Most Read: ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE