കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്‌ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് 5 വർഷത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുകയായിരുന്നു.
2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് ഭാരവാഹിയായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്‌ടോബർ 28നാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ അടക്കമുള്ളവർ പ്രതികളാണ്. 2017 ഓഗസ്‌റ്റ് 29ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് പി ജയരാജനെയും മറ്റും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കേസിൽ യുഎപിഎ അനുസരിച്ചുള്ള കുറ്റം ചുമത്താൻ സിബിഐക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ പി ജയരാജൻ അടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
Read also: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടറിൽ ഫോട്ടോഷൂട്ട്; നടപടി