നിയമസഭാ സംഘർഷം; കേസിൽ പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല

കേസുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടിയാണ് പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നത്. പരാതിക്കാരും ആരോപണ വിധേയരുമായ എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കാനും അനുമതി തേടിയിരുന്നു.

By Trainee Reporter, Malabar News
kerala assembly conflict; Police sought permission to collect evidence

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടികൾ വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. ഇതോടെ പ്രതിപക്ഷം വെട്ടിലായി. പോലീസ് അന്വേഷണത്തിന് അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടിയാണ് പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നത്. പരാതിക്കാരും ആരോപണ വിധേയരുമായ എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കാനും അനുമതി തേടിയിരുന്നു. എന്നാൽ, തുടർ നടപടികൾ വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരിക്കുന്നത്.

അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. ഈ മാസം 30 വരെ നിശ്‌ചയിച്ച 15ആം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നേരത്തെ പിരിഞ്ഞത്. ആകെ 21 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. എട്ടു ബില്ലുകൾ മാത്രമാണ് പാസാക്കപ്പെട്ടത്. അതിനിടെ, സംസ്‌ഥാന സർക്കാരിനെതിരെ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുകയാണ് യുഡിഎഫ്. സംസ്‌ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു മെയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞു പ്രതിഷേധിക്കാനാണ് യുഡിഎഫ് തീരുമാനം.

Most Read: കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി; ലോകബാങ്ക് വിദഗ്‌ധ സഹായം ലഭ്യമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE