അഞ്ച് മണിക്കൂർ കൊണ്ട് കേരള മുഖ്യമന്ത്രിമാർ ‘കുപ്പിയിൽ’; റെക്കോർഡിട്ട് 21കാരി

By Desk Reporter, Malabar News
CMs-in-Bottle
Ajwa Travels

ആലപ്പുഴ: കേരളത്തിലെ മുഖ്യമന്ത്രിമാരെ ‘കുപ്പിയിലാക്കാൻ’ ആലപ്പുഴ ജില്ലയിലെ 21കാരിക്ക് വേണ്ടിവന്നത് വെറും അഞ്ച് മണിക്കൂർ. 12 കുപ്പികളിൽ കേരള മുഖ്യമന്ത്രിമാരെ അഞ്ചു മണിക്കൂർ കൊണ്ടു വരച്ച് ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ആയുർവേദ നഴ്‌സിങ്‌ വിദ്യാർഥിനി സനുമോൾ.

മാന്നാർ മേൽപ്പാടം പള്ളികണ്ടത്തിൽ വിജി സണ്ണിയുടെയും കുഞ്ഞുമോളുടെയും മകളാണ് ഈ 21കാരി. പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുകയാണ് സനുമോൾ. ലോക്ക്ഡൗൺ കാലത്താണ് പടം വര ശീലമാക്കിയത്.

ഇഎംഎസ് മുതൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മുഖ്യമന്ത്രിമാരുടെ ചിത്രമാണ് സനുമോൾ വരച്ചത്. ഒരേ വലിപ്പമുള്ള കുപ്പിയിൽ ഫാബ്രിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ തീർത്തത്. ചിത്രങ്ങൾ വരക്കുന്നതിന്റെ ലൈവ് വീഡിയോ ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഓഫിസിലേക്ക് അയച്ചു കൊടുത്തു.

Most Read:  എസ്ബിഐ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു; കൂടുതൽ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE