തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,098 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,729 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 49,621 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 22 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 30.34%വും ചികിൽസയിലുള്ളത് 3,29,348 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 463
കണ്ണൂർ: 1442
വയനാട്: 825
കോഴിക്കോട്: 2071
മലപ്പുറം: 1639
പാലക്കാട്: 1215
തൃശ്ശൂർ: 2554
എറണാകുളം: 3989
ആലപ്പുഴ: 1609
കോട്ടയം: 2529
ഇടുക്കി: 1213
പത്തനംതിട്ട: 1307
കൊല്ലം: 2309
തിരുവനന്തപുരം: 3564
സമ്പര്‍ക്ക രോഗികള്‍ 25,337 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1083 രോഗബാധിതരും, 3,29,348 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 190 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.8 ശതമാനമാണ്. ഇന്നത്തെ 26,729 രോഗബാധിതരില്‍ 119 പേർ യാത്രാചരിത്രം ഉള്ളവരാണ്.
Related News: കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 49,621, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 4871, കൊല്ലം 6195, പത്തനംതിട്ട 2007, ആലപ്പുഴ 2196, കോട്ടയം 3206, ഇടുക്കി 1985, എറണാകുളം 10,794, തൃശൂര്‍ 3982, പാലക്കാട് 2729, മലപ്പുറം 2680, കോഴിക്കോട് 3856, വയനാട് 1594, കണ്ണൂര്‍ 1976, കാസര്‍ഗോഡ് 1190. ഇനി ചികിൽസയിലുള്ളത് 3,29,348. ഇതുവരെ ആകെ 58,83,023 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 58,255 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 22 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 378 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 190 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 9,450 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 927 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: ‘അർച്ചന 31 നോട്ട് ഔട്ട്’; ഫെബ്രുവരി 11ന് തിയേറ്ററുകളിൽ