തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎമാരായ പിവി അൻവറിന്റെ ആരോപണങ്ങളിൽ സർക്കാരിനെ കൂടുതൽ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തൽ നടന്നെന്ന അൻവറിന്റെ ആരോപണത്തിലാണ് ഗവർണർ ഇടപെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ റിപ്പോർട് ആവശ്യപ്പെട്ടു.
അടിയന്തിരമായി വിഷയം പരിശോധിച്ച് നടപടി റിപ്പോർട് അടക്കം നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.എഡിജിപി മന്ത്രിമാരുടേത് അടക്കം ഫോൺ ചോർത്തുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
താൻ പോലീസ് ഉദ്യോഗസ്‌ഥരുടെ ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ തുറന്നു പറഞ്ഞതും ഗൗരവത്തോടെ കാണണമെന്നും ഗവർണർ വ്യക്‌തമാക്കി. അൻവറിന്റെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ഇത്രനാളും സർക്കാർ വൃത്തങ്ങൾ ചെയ്‌തിരുന്നത്. അതിനിടെയാണ് അൻവറിന്റെ ആരോപണങ്ങൾ ആയുധമാക്കി ഗവർണർ പുതിയ പോർമുഖം തുറന്നിരിക്കുന്നത്.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി