കേരളീയര്‍ക്ക് ഓണാശംസകളുമായി ഗവര്‍ണര്‍

By Staff Reporter, Malabar News
kerala image_malabar news
Arif Mohammed Khan

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് തന്റെ ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഈ ഓണക്കാലത്ത് എല്ലാ വീടുകളും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെയെന്നും ഓണപ്പാട്ടിന്റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും ഓരോ മനസിലും ഉത്സവത്തിന്റെ ആനന്ദം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രതികൂലസാഹചര്യങ്ങളെ ധീരതയോടെ അതിജീവിക്കാന്‍ കേരളത്തിന് കരിത്തു നല്‍കിയ ഒരുമയുടെയും സ്നേഹത്തിന്റെയും ഉത്സവം കൂടിയാകട്ടെ ഓണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം ഓണം പ്രതീക്ഷയുടെ ഉത്സവമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന് കേരളത്തില്‍ ഓണം ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 22 ന് ആരംഭിച്ച ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 2 വരെ തുടരും.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE