സൈബര്‍ ആക്രമണത്തിന് എതിരായ നിയമഭേദഗതി; ഒപ്പിടാതെ ഗവര്‍ണര്‍

By News Desk, Malabar News
kerala image_malabar news
Arif Mohammed Khan
Ajwa Travels

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമ വ്യവസ്‌ഥകള്‍ മതിയാവത്തതിനാല്‍ കൊണ്ടുവന്ന കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍. നിയമഭേദഗതി വിവാദമായതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുതയാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് വിദഗ്ധരുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായാണ് വിവരം. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് തിരിച്ചയക്കാനും സാധ്യതയുണ്ട്.

പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാദ്ധ്യമ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണ് പുതിയ നിയമ ഭേദഗതി എന്നായിരുന്നു ഓര്‍ഡിനന്‍സിനെതിരെ ഉയര്‍ന്നിരുന്ന ആക്ഷേപം. ഇതാണ് ഒപ്പിടാതെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിര്‍ബന്ധിതനാക്കിയത്. പോലീസ് നിയമത്തിലെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് ഗവര്‍ണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു.

Also Read: ബിഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്‍കി ആര്‍ജെഡി

നിലവിലെ പോലീസ് നിയമത്തില്‍ 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ. വ്യക്‌തിയെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകുപ്പ്. അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കാനുള്ള വ്യവസ്‌ഥയാണ് വകുപ്പിലുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളെ ഉദ്ദേശിച്ചു മാത്രമാണ് വകുപ്പ് എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എല്ലാ മാദ്ധ്യമങ്ങളെയും ഉദ്ദേശിച്ചാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്നുമാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE