ഡെൽഹി: ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ.
ഡയസ് നോൺ പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സംസ്‌ഥാന സർക്കാർ അപ്പീലിൽ പറയുന്നു. 2019 ജനുവരി 8, 9 തീയതികളിലായിരുന്നു ദേശീയ പണിമുടക്ക്. ഈ തീയതികളിൽ അവധിയെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് സംസ്‌ഥാന സർക്കാർ അനുവദിച്ചത്.
ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിന്റെ നയപരമായ വിഷയമാണ് ഇതെന്നും, ഇത് സംസ്‌ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നില്ലെന്നും സംസ്‌ഥാന സർക്കാർ വാദിക്കുന്നു.
Entertainment News: വിനീതും ദിവ്യയും ഒരുമിച്ച് പാടിയ പാട്ട്; ‘സാറാസി’ലെ പുതിയ ഗാനമെത്തി