പാലാരിവട്ടം പാലം; പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

By Team Member, Malabar News
Malabarnews_palarivattam bridge
Representational image
Ajwa Travels

കൊച്ചി : പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാലം പുതുക്കിപ്പണിയാനുള്ള അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പാലം പുതുക്കിപ്പണിഞ്ഞ ശേഷം തുറന്നാല്‍ അറ്റകുറ്റപ്പണികള്‍ മാത്രം തീര്‍ത്ത് തുറക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ സൂചിപ്പിച്ചു. പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പാലം പുതുക്കിപ്പണിയാനുള്ള അപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.

പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ മാത്രം പൂര്‍ത്തിയാക്കിയാല്‍ 20 വര്‍ഷം മാത്രമേ പാലം നിലനില്‍ക്കുകയുള്ളൂ, എന്നാല്‍ പുതുക്കി പണിതാല്‍ ഏകദേശം100 വര്‍ഷം വരെ പാലം കേടുപാടുകള്‍ ഇല്ലാതെ നിലനില്‍ക്കുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാലത്തിന്റെ നടപടികള്‍ വേഗം തന്നെ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തല്‍സ്ഥിതി തുടരാനും പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയോട് മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ വീണ്ടും കേസ് നീണ്ടു പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്നും പാലം പുതുക്കി പണിയാന്‍ അനുമതി നല്കണമെന്നുമാണ് അപേക്ഷയിലെ പ്രധാന ആവശ്യം.

പാലാരിവട്ടം പാലം അടച്ചതോട് കൂടി കൊച്ചി നഗരത്തില്‍ ഗതാഗത കുരുക്ക് അനിയന്ത്രിതമായി ഉയര്‍ന്നിരിക്കുകയാണ്. പാലത്തെ കുറിച്ചു പഠിച്ച വിദഗ്ധ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പാലത്തിന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. അറ്റകുറ്റപ്പണികള്‍ മാത്രം തീര്‍ത്ത് പാലം തുറന്നാല്‍ 20 വര്‍ഷത്തെ ആയുസ്സ് മാത്രമാണ് പാലത്തിനുള്ളത് എന്നാണ് സര്‍ക്കാര്‍ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE