40 മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നേറുന്നു

By News Desk, Malabar News
MalabarNews_election
Representational Image
Ajwa Travels

തിരുവനന്തപുരം: 86 നഗരസഭകളിൽ 40 എണ്ണത്തിലും യുഡിഎഫ് മുന്നേറുന്നു. 37 ഇടങ്ങളിൽ ലീഡ് ചെയ്‌തുകൊണ്ട് എൽഡിഎഫ് തൊട്ട് പിന്നിൽ തന്നെയുണ്ട്. ആവേശകരമായ പോരാട്ടത്തിനാണ് നഗരസഭകൾ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. 2 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം. അതേസമയം, കോർപറേഷനുകളിൽ കാലുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ തുടരെ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്.

Also Read: കുന്നത്തുനാട് പഞ്ചായത്തില്‍  ട്വന്റി ട്വന്റിക്ക്  മുന്നേറ്റം

ബ്ളോക്ക് പഞ്ചായത്തുകളിൽ 90 ഇടങ്ങളിൽ ലീഡുമായി എൽഡിഎഫ് കുതിക്കുകയാണ്. 57 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫിന് ലീഡ്. ഏറെ നിർണായകമായ ഗ്രാമപഞ്ചായത്തുകളിലെ കണക്കുകൾ പരിഗണിക്കുമ്പോൾ അവിടെയും എൽഡിഎഫിന്റെ മേൽകൈ ആണ് കാണാൻ സാധിക്കുന്നത്. 367 ഇടങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 321 സീറ്റുകളുമായി യുഡിഎഫ് പിന്നിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE