കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; ‘നഗരി കാണല്‍’ സംഘടിപ്പിച്ചു

'നഗരി കാണല്‍' ചടങ്ങ് പി എം മുസ്‌തഫ കോഡൂര്‍ ഉൽഘാടനം നിർവഹിച്ചു. സമ്മേളേനത്തിന് എത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ഈ വെള്ളിയാഴ്‌ച പള്ളികളില്‍ വിളംബര പ്രഭാഷണവും വിവിധ കേന്ദ്രങ്ങളില്‍ വിളംബര റാലിയും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

By Central Desk, Malabar News
Kerala Muslim Jamaath Adarsha sammelanam; Organized 'Nagari Kanal'
Ajwa Travels

മലപ്പുറം: ജനുവരി 20ന് വെള്ളിയാഴ്‌ച മലപ്പുറത്ത് നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി ‘നഗരി കാണല്‍’ ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായിരുന്ന മര്‍ഹൂം കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ നാമധേയത്തിലാണ് നഗരി ഒരുങ്ങുന്നത്.

ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സംഘാടകർ അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍. എസ്‌എസ്‌എഫ്, എസ്‌എംഎ, എസ്ജെഎം സോണ്‍, സര്‍ക്കിള്‍, ഡിവിഷന്‍, സെക്‌ടർ, റൈഞ്ച്, യൂണിറ്റ് തലങ്ങളില്‍ വൈവിധ്യമാര്‍ന്ന പ്രചാരണ പരിപടികൾ നടക്കുന്നതായും പ്രതിനിധികൾ പറഞ്ഞു.

‘നഗരി കാണല്‍’ ചടങ്ങ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ പി എം മുസ്‌തഫ കോഡൂര്‍ ഉൽഘാടനം നിർവഹിച്ചു. ജില്ലയിലെ 21 സോണുകളില്‍ നടക്കുന്ന സംഗമങ്ങള്‍ക്ക് പുളിക്കലിലാണ് തുടക്കമായത്. വെള്ളിയാഴ്‌ച പള്ളികളില്‍ വിളംബര പ്രഭാഷണവും വിവിധ കേന്ദ്രങ്ങളില്‍ വിളംബര റാലിയും സംഘടിപ്പിക്കുമെന്നും സംഘടന വിശദീകരിച്ചു.

സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാൻ, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, മുഹമ്മദ് ഇബ്‌റാഹീം കൊന്നോല, പി സുബൈര്‍ കോഡൂര്‍, അഹമ്മദലി വരിക്കോട്, കുഞ്ഞറമു ഹാജി എന്നിവരും സംബന്ധിച്ചു.

Most Read: ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് പരാതി; പരിശോധന നടത്താൻ കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE