മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നടത്തുന്ന അനുസ്മരണ സമ്മേളനവും മഹ്ളറതുല്‍ ബദ്രിയ്യ സദസും നാളെ ഏപ്രിൽ 7ന് ബുധനാഴ്ച പാങ്ങ് പള്ളിപറമ്പില്‍ നടക്കും; സംഘടനാ പ്രതിനിധികൾ പത്രകുറിപ്പിൽ പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രതിമാസം നടക്കുന്ന മഹ്ളറതുല്‍ ബദ്രിയ്യയുടെ കൂടെ അതാത് മാസം വിടപറഞ്ഞവരുടെ അനുസ്മരണം സംഘടിപ്പിച്ചു വരുന്നുണ്ട്. ശഅ്ബാനില്‍ വിടപറഞ്ഞ മലപ്പുറം ശുഹദാക്കള്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, കെകെ സ്വദഖത്തുല്ലാഹ് മുസ്ലിയാര്, അണ്ടോണ പികെഎം ബാഖവി, കൈപ്പമംഗലം അബ്ദുൽകരീം ഹാജി, ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍, കൈതക്കര മൊയ്തീന്‍കുട്ടി മുസ്ലിയാർ, തുജുശ്ശരീഅ അലികുഞ്ഞി മുസ്ലിയാര്, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, മാഹിൻ കരീം സഖാഫി ഇടുക്കി തുടങ്ങിയവരെയാണ് ഈമാസം അനുസ്മിരിക്കുന്നത്.
വൈകീട്ട് 7ന് പാങ്ങ് ഖാദിരിയ്യ മദ്റസയില്‍ നടക്കുന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹസന് മുസ്ലിയാര് ഉൽഘാടനം ചെയ്യും. സോണ്‍ ജനറല്‍ സെക്രട്ടറി സൈതവലി സഖാഫി അധ്യക്ഷത വഹിക്കും. പിഎം മുസ്തഫ മാസ്റ്റർ കോഡൂര്‍, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, എസി ഇബ്റാഹീം മുസ്ലിയാര്, എം മൊയ്തീന് മുസ്ലിയാര്, ശിഹാബുദ്ദീന് അംജദി പാങ്ങ് ചടങ്ങിൽ സംസാരിക്കും.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി സമാപന പ്രാർഥനക്ക് നേതൃത്വം നല്‍കുമെന്നും പരിപാടി തല്‍സമയം മീഡിയ മിഷന് ചാനലില്‍ സംപ്രേഷണം ചെയ്യുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.
Must Read: കോവിഡിന്റെ രണ്ടാം തരംഗം; നാലാഴ്ച നിർണായകമെന്ന് കേന്ദ്ര സർക്കാർ