ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ, പുരസ്‌കാര നിർണയത്തിൽ തെറ്റുപറ്റിയിട്ടില്ല; സജി ചെറിയാൻ

By News Desk, Malabar News
saji-cherian
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് മന്ത്രി വ്യക്‌തമാക്കി.

പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും കണ്ടുവെന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലാണ് പരിശോധന നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണ ഉണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടൽ നടന്നുവെന്ന ആരോപണം തള്ളിയ മന്ത്രി സിനിമ നല്ലതോ ചീത്തയോ എന്ന് പറയേണ്ടത് താനല്ല എന്നും കൂട്ടിച്ചേർത്തു.

സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടതെന്ന് ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട് നന്നായി അഭിനയിക്കുന്നവർക്കല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്ത തവണ കോൺഗ്രസ് നേതാക്കളെ പരിഗണിക്കാമെന്നും ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വെക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.

ഹോമിലെ പ്രകടത്തിന് ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്‌തമാണ്. ടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE