തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. സര്‍വകലാശാല മുന്‍ വി സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും കേസില്‍ പ്രതികളായിരുന്നു. സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന ആദ്യ കുറ്റപത്രം തെറ്റാണെന്നും കണ്ടെത്തി. കോടതി നിര്‍ദ്ദേശിച്ച തുടരന്വേഷണത്തിന് ശേഷമാണ് കേസ് എഴുതിത്തള്ളിയത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സി പി ഐ എം ബന്ധം ഉള്ളവര്‍ക്ക് നിയമനം നല്കി എന്നായിരുന്നു ആരോപണം.
Read also: മന്ത്രി ഇ പി ജയരാജന് ആശുപത്രി വിട്ടു