കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

By News Desk, Malabar News
dead Body-Malabar News
Representational image
Ajwa Travels

റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്.

22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18 വര്‍ഷമായി ഒരു റസ്‌റ്റോറന്റില്‍ ജീവനക്കാരനാണ്. ഒരാഴ്‌ച മുമ്പ് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് അബ്‌ദുല്‍ സലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോള്‍ രണ്ടാമതും ഹൃദയാഘാതം സംഭവിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുന്‍പാണ് അബ്‌ദുല്‍ സലാം അവസാനമായി നാട്ടില്‍ വന്നുപോയത്.

പിതാവ്: മുഹമ്മദാലി (ജുബൈലില്‍ ജോലി ചെയ്‌തിരുന്നു) മാതാവ്: സല്‍മാബി. ഭാര്യ: സറഫുന്നീസ. മക്കള്‍: ഫസല്‍, ഫസ്‌ന, ഫഹദ്.

Malabar News: ഔഫ് വധക്കേസ്; മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE