‘കെജിഎഫ് ചാപ്റ്റര്‍ 2’; ചിത്രീകരണം പൂര്‍ത്തിയായി, യാഷ് സ്വയം ക്വാറന്റൈനില്‍

By Team Member, Malabar News
Malabarnews_kgf2
Representational image
Ajwa Travels

സൗത്തിന്ത്യയില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഭൂരിഭാഗം ആളുകളും ഇപ്പോള്‍. ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയായി അണിയറ പ്രവര്‍ത്തകര്‍ കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം പങ്ക് വച്ച് കഴിഞ്ഞു. കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയായതിനൊപ്പം തന്നെ നായകനായ യാഷ് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കുടുംബത്തിന്റെ സുരക്ഷക്ക് വേണ്ടി സ്വന്തം തീരുമാനപ്രകാരമാണ് യാഷ് ക്വാറന്റൈനില്‍ പോയിരിക്കുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് ചാപ്റ്റര്‍ 2ഉം സംവിധാനം ചെയ്യുന്നത്. ഹൈദരാബാദിലായിലുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ചിത്രീകരണം പൂര്‍ത്തിയായതോടെ യാഷ് ബെംഗളൂരുവില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. സൗത്തിന്ത്യയില്‍ വലിയ വിജയമായിരുന്നു കെജിഎഫ് ആദ്യ ഭാഗം. അതിനാല്‍ തന്നെ രണ്ടാം ഭാഗവും വലിയ വിജയമായി തീരുമെന്നാണ് അണിയറപ്രവര്‍ത്തകരും പ്രേക്ഷകരും ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. ഒപ്പം തന്നെ വില്ലനായി എത്തുന്നത് സജ്‌ഞയ് ദത്ത് ആണെന്ന പ്രത്യേകത കൂടി കെജിഎഫ് ചാപ്റ്റര്‍ 2ന് ഉണ്ട്.

Read also : എംജിആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; ‘തലൈവി’യുടെ ചിത്രങ്ങള്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE