പന്തല്ലൂരില്‍ മുങ്ങിമരിച്ച കുരുന്നുകളുടെ വസതി ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

By Desk Reporter, Malabar News
Khaleel Al Bukhari visited the residence of the drowned children
മയ്യിത്ത് നമസ്‌കാരത്തിന്‌ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം വഹിക്കുന്നു
Ajwa Travels

മലപ്പുറം: പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ മരിച്ച കുരുന്നുകളുടെ വസതി സന്ദര്‍ശിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തെ ആശ്വസിപ്പിച്ചും മയ്യിത്ത് നമസ്‌കാരത്തിനും തുടർന്നുള്ള പ്രാർഥനക്കും നേതൃത്വം നല്‍കിയും ഖലീല്‍ അല്‍ ബുഖാരി കുടുംബത്തിന് സാന്ത്വനമായി. പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകളായ ഫാത്തിമ ഇഫ്റത്ത് (18), അബ്‌ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദ (12) വള്ളുവങ്ങാട് കൊണ്ടോട്ടി വീട്ടിൽ അൻവറിന്റെ മകൾ ഫസ്‌മിയ ഷെറിൻ (15) എന്നിവരായിരുന്നു മരിച്ചത്.

 drowned 3 children in Panthalloor, Kadalundi riverകൂടെ അപകടത്തിൽ പെട്ട ഒരു കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. പന്തല്ലൂരിൽ ഒരുകുടുംബത്തിൽ വിരുന്നെത്തിയവരടക്കം ബന്ധുക്കളായ 10 പേരാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയത്. ഇവരിൽ 4 പേരാണ് ഒഴുക്കിൽപെട്ടത്. പരിസരവാസികളും ബന്ധുക്കളും പുഴയിലിറങ്ങിയെങ്കിലും പാലിയംകുന്നത്ത് അബ്‌ദുല്ലക്കുട്ടിയുടെ മകൾ അൻഷിദയെ (11) യെ ഒഴിച്ച് മറ്റാരെയും രക്ഷിക്കാനായില്ല.

രാമപുരം ജെംസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് 18കാരിയായ ഇഫ്റത്ത്. ഹുദാ പർവീൺ, അഫ്‌താബ്‌, ഷഹദിയ എന്നിവർ സഹോദരങ്ങളാണ്. പന്തല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിനിയാണ് ഫിദ. ഫാത്തിമ ഹിബ, ചിസ്‌തി, ഫാകിഹ് എന്നിങ്ങനെ മൂന്ന് സഹോദരങ്ങളാണ് ഫിദക്കുള്ളത്. ഇതേ സ്‌കൂളിൽ പത്താം ക്ളാസ് വിദ്യാർഥിനിയാണ് ഫസ്‌മിയ ഷെറിൻ. അസ്ഹബ്, അഫ്‌ലഹ്, അസ്‌നാസ്‌ എന്നിവരാണ് ഫസ്‌മിയയുടെ സഹോദരങ്ങൾ.

Most Read: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE