‘കിളി’ പറത്താൻ അജുവിന്റേയും കൂട്ടരുടെയും വെബ് സീരീസ്; ട്രെയ്‌ലർ നാളെ

By Trainee Reporter, Malabar News
Ajwa Travels

ഫന്റാസ്‌റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്‌മണ്യം എന്നിവരും മൈ ഡെസിഗ്‌നേഷൻ സ്‌റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ആദ്യ വെബ് സീരീസായ ‘കിളി‘യുടെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും.

After our “funtastic” foray into Film Production, Distribution & most recently Youtube short films, we Funtastic Films…

Posted by Aju Varghese on Monday, December 21, 2020

നാളെ വൈകിട്ട് 6 മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. അജു വർഗീസാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിഷ്‌ണു ഗോവിന്ദനാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന വെബ് സീരീസാകും ‘കിളി‘യെന്ന് അജു വർഗീസ് വെളിപ്പെടുത്തി.

അജു വർഗീസ്, ഗ്രേസ് ആന്റണി, ലെന എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രമാണ് ഫന്റാസ്‌റ്റിക്‌ ഫിലിംസിന്റെ ആദ്യ നിർമാണ സംരംഭം. റാന്നിയിലും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ സാജൻ ബേക്കറി അടുത്ത വർഷം റിലീസ് ചെയ്യും.

Read also: യൂട്യൂബിലൂടെയുള്ള പണം സമ്പാദിക്കല്‍; ഒന്നാം സ്‌ഥാനത്ത് വീണ്ടും ഒന്‍മ്പത് വയസുകാരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE