കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി

By Trainee Reporter, Malabar News
Kochi Metro final security check began
Ajwa Travels

ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ തുടങ്ങിയ മേഖലയിൽ നിന്നുള്ള വിദഗ്‌ധർ സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായിക്കൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. പരിശോധന ശനിയാഴ്‌ച വരെ തുടരും.

സിഗ്‌നൽ സംവിധാനങ്ങൾ, സ്‌റ്റേഷൻ കൺട്രോൾ റൂം, എസ്‌കലേറ്റർ അടക്കം യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തിയത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസ് തുടങ്ങിയ വിഭാഗങ്ങളുടെ ക്ളിയറൻസ് നേരത്തെ നേടിയിരുന്നു. ഇതിന് ശേഷമാണ് പാതയുടെ അവസാന ഘട്ട പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ നടത്തുന്നത്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണിത്. 453 കോടി രൂപ നിർമാണ ചിലവ് വന്ന പദ്ധതി 2019 ഒക്‌ടോബറിലാണ് ആരംഭിച്ചത്. പുതിയ പാതയിലൂടെ യാത്രാ സർവീസ് നടത്തണമെങ്കിൽ സുരക്ഷാ കമ്മീഷണറുടെ അനുമതി ആവശ്യമാണ്. എസ്എൻ ജംഗ്ഷനിലേക്ക് മെട്രോ എത്തുന്നതോടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 24 ആകും.

Most Read: കോഴിക്കോട് കോളേജ് വിദ്യാർഥിനിക്ക് വെട്ടേറ്റു; പ്രതി ആത്‍മഹത്യക്ക് ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE