രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാനൊരുങ്ങി കൊച്ചി

By News Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാൻ കൊച്ചി കപ്പൽശാല. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവോൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്റെ ഭാഗമായാണ് പുതിയ സാധ്യതകൾ തേടുന്നത്.

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്‌ട്രിക് വെസലുകൾ കൊച്ചിൻ ഷിപ്പിയാർഡ് നിർമിക്കും. 100 പേർക്ക് സഞ്ചരിക്കാം. 17.50 കോടി രൂപയാണ് ചെലവ്. ഇതിൽ 75 ശതമാനം ചെലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കും. ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്‌ട്രിക്‌ വെസൽ രൂപകൽപന ചെയ്യുക. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യൻ രജിസ്‌ട്രാർ ഓഫ് ഷിപ്പിംഗുമായും ചർച്ച ചെയ്‌ത് ഇത്തരം കപ്പലുകൾക്കുള്ള നിയമങ്ങളും വ്യവസ്‌ഥകളും വികസിപ്പിക്കും. നിർമാണത്തിനുള്ള അടിസ്‌ഥാന ജോലികൾ തുടങ്ങി കഴിഞ്ഞു.

Most Read: വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE