കൊച്ചി വാട്ടർ മെട്രോ; ആദ്യ റൂട്ട്, ടെർമിനലുകൾ എന്നിവയുടെ ഉൽഘാടനം ഇന്ന്

By Staff Reporter, Malabar News
water-metro-kochi
Ajwa Travels

കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉൽഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉൽഘാടനം നിര്‍വഹിക്കും. പേട്ടയില്‍ നിര്‍മാണം പൂര്‍ത്തിയായ പനംകുറ്റി പുതിയ പാലം, കനാല്‍ നവീകരണ പദ്ധതി എന്നിവയുടെ ഉൽഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും.

വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള റൂട്ടാണ് ഉൽഘാടനം ചെയ്യുന്നത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കൊച്ചി മെട്രോ റെയില്‍ ആണ് വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കൊച്ചി മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകള്‍ ആണ് വാട്ടര്‍ മെട്രോക്കും നിര്‍മിക്കുന്നത്. 78.6 കിലോമീറ്ററില്‍ 15 റോഡുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 15 വ്യത്യസ്‌ത പാതകളില്‍ ആയി 38 സ്‌റ്റേഷനുകള്‍ ആണുള്ളത്. 678 കോടിയാണ് പദ്ധതി ചിലവ്.

Read Also: പുതിയ പാർട്ടിയുണ്ടാക്കാൻ കാപ്പൻ വിഭാഗം; പേരും മറ്റും നിശ്‌ചയിക്കാൻ പ്രത്യേക സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE