കുഴൽപ്പണം; സത്യമറിയാൻ ബിജെപി; ഇ ശ്രീധരൻ അടങ്ങുന്ന കമ്മീഷൻ റിപ്പോർട് നൽകി

By News Desk, Malabar News
kodakara hawala case
Representational Image
Ajwa Travels

ന്യൂഡെൽഹി: പാർട്ടിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ കടുത്ത അതൃപ്‌തി അറിയിച്ച് ബിജെപി ദേശീയ നേതൃത്വം. ആരോപണം അന്വേഷിച്ച് റിപ്പോർട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനായ സിവി ആനന്ദ ബോസ്, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരോടൊപ്പം മെട്രോ മാൻ ഇ ശ്രീധരനുമടങ്ങുന്ന കമ്മീഷൻ പരിശോധിച്ച് റിപ്പോർട് നൽകി.

മൂന്ന് പേരും പാർട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്‌തിത്വങ്ങളാണ്. കേരളത്തിലെ ബിജെപി നേതാക്കളെയാരെയും കമ്മീഷനിൽ ഉൾപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണക്കേസും പാർട്ടിക്ക് ഏറെ തലവേദനയായതിനാലാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.

ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാന നേതൃത്വത്തിനെതിരെയും പരാതികൾ വ്യാപകമായിരുന്നു. നേതൃത്വത്തെ മാറ്റണമെന്നായിരുന്നു പൊതുവികാരം. ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട് നൽകാൻ സുരേഷ് ഗോപി എംപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇപ്പോഴത്തെ നേതൃത്വത്തിനും ഈ റിപ്പോർട്ടുകൾ നിർണായകമാണ്. 2014ൽ കള്ളപ്പണത്തിനെതിരെ കർശന നിലപാടുകളുമായാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. തുടർന്ന് വിവാദമായ നോട്ട് നിരോധനമടക്കം നടപ്പാക്കിയിരുന്നു. കേരളത്തിലെ കുഴൽപ്പണക്കേസ് വലിയ ചർച്ചയായതോടെ പ്രതിപക്ഷ പാർട്ടികൾ ഇത് ആയുധമാക്കി. ഇതോടെയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.

Also Read: കുഴല്‍പ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE