തൃശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പോലീസ് പിടിച്ചെടുത്ത പണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഹവാല ഏജന്റ് ധര്‍മരാജന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 9ലേക്ക് മാറ്റി. വ്യാഴാഴ്‌ച കേസ് വിളിച്ചപ്പോള്‍ മാറ്റിവെക്കാൻ ധര്‍മരാജന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതേസമയം കേസില്‍ പണത്തിന്റെ ഉറവിടം കാണിക്കാന്‍ ധര്‍മരാജന് ഇതുവരെ സാധിച്ചിട്ടില്ല.
ഏപ്രില്‍ മാസം മൂന്നിനാണ് കൊടകരയില്‍ വെച്ച് മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്യപ്പെട്ടത്. പോലീസ് അന്വേഷണത്തില്‍ ബിജെപി തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണമാണ് കവര്‍ന്നതെന്ന് കണ്ടെത്തുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ കുഴല്‍പ്പണമിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്കും ആദായനികുതി വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേക അന്വേഷക സംഘം റിപ്പോർട് സമര്‍പ്പിച്ചിട്ടുണ്ട്.
അനധികൃതമായി പണം എത്തിയതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളെക്കുറിച്ചും അന്വേഷണവും നടപടികളും തുടരുകയാണ്.
Most Read: കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി മാറ്റിവെച്ചു