കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി മാറ്റിവെച്ചു

By Desk Reporter, Malabar News
Plae against K Babu MLAs Victory
Ajwa Travels

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്‌ഥാനാർഥി എം സ്വരാജ് നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഈ മാസം 31ലേക്കാണ് ഹരജി മാറ്റിവെച്ചത്. ഹരജിയിൽ എതിർകക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.

മണ്ഡലത്തിൽ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. ചുവരെഴുത്തിലും സ്ളിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ളിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്‌തെന്നും ഹരജിയിൽ പറയുന്നു.

സ്ളിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്‌നവും ഉൾപ്പെടുത്തി. മൽസരം ശബരിമല അയ്യപ്പനും, എം സ്വരാജും തമ്മിലാണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.

Most Read:  കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്രമന്ത്രി വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE