വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ്

By Syndicated , Malabar News
m-swaraj-monson
Ajwa Travels

കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പിന്റെ പേരില്‍ അറസ്‌റ്റിലായ മോന്‍സണിനൊപ്പം നില്‍ക്കുന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നടന്‍ മമ്മൂട്ടിക്കൊപ്പം സ്വരാജ് നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മമ്മൂട്ടിയെ സന്ദര്‍ശിച്ചിരുന്നു എന്നും ആ സമയത്ത് ആരോ എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ മോര്‍ഫ് ചെയ്‌ത്‌ പ്രചരിപ്പിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. ഇത്തരം പ്രചാര വേലകള്‍ തിരിച്ചറിയണമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. അതേസമയം തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്‌ഥാപന ഉടമ രംഗത്ത് വന്നിരുന്നു.

മൂന്ന് വർഷം മുൻപായിരുന്നു സംഭവം. മട്ടാഞ്ചേരിയിലെ പുരാവസ്‌തു ശാല വാങ്ങാൻ നടൻ വിക്രമിന്റെ ബിനാമിയെന്ന രീതിയിലാണ് മോൻസൺ അവതരിച്ചത്. 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാമെന്നായിരുന്നു വാഗ്‌ദാനമെന്ന് സ്‌ഥാപന ഉടമ അബ്‌ദുൾ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. എച്ച്‌എസ്‌ബിസി ബാങ്കിൽ പണമുണ്ടെന്ന രേഖ കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നും അബ്‌ദുൾ സലാം വ്യക്‌തമാക്കി.

Read also: ജാമ്യ വ്യവസ്‌ഥയിൽ ഇളവ്; മദനിയുടെ ഹരജി തള്ളി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE