ന്യൂഡെൽഹി: ജാമ്യ വ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്‌ദുൽ നാസർ മദനി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ബംഗളൂരു നഗരത്തിന് പുറത്തു പോകാൻ പാടില്ലെന്ന ജാമ്യവ്യവസ്‌ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നുമാണ് മദനി ഹരജിയിൽ ആവശ്യപ്പെട്ടത്. കർണാടക സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് ജസ്‌റ്റിസ് എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
മദനി ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ ജാമ്യവ്യവസ്‌ഥക്ക് കൃത്യമായ കാരണങ്ങളുണ്ട്. മാത്രമല്ല കേരളത്തിൽ മദനിക്കെതിരെ 24 കേസുകൾ നിലവിലുണ്ട്. മദനി തടങ്കലിൽ കഴിയുന്ന വ്യക്‌തിയല്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുകയാണെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ ഘട്ടത്തിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ബംഗളൂരുവിലെ ഭീമമായ വീട്ടുവാടക, കേരളത്തിലെ ആയുർവേദ ചികിൽസ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.
Read also: മോദിക്കെതിരെ ആര്?; പ്രതികരിച്ച് കനയ്യ കുമാർ