‘ ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’; രാഷ്ട്രീയ പക്വതയില്ലാത്ത ആളെന്നും കൊടിക്കുന്നില്‍ സുരേഷ്

By Staff Reporter, Malabar News
Kodikkunnil Suresh _ Malabar News
കൊടിക്കുന്നിൽ സുരേഷ് എം പി
Ajwa Travels

തിരുവനന്തപുരം: എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കോണ്‍ഗ്രസ്സില്‍ നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിലാണ് ശശി തരൂരിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചു. പാര്‍ട്ടി നിലപാട് തനിക്ക് ബാധകമല്ലെന്നാണ് തരൂര്‍ പലപ്പോഴും കരുതുന്നത്. തരൂര്‍ വിശ്വ പൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുകയാണെന്നും കൊടിക്കുന്നില്‍ ആഞ്ഞടിച്ചു. പലപ്പോഴും എടുത്തുചാട്ടം കാണിക്കുന്ന തരൂരിന് പാര്‍ട്ടിയുടെ അതിര്‍വമ്പുകള്‍ക്കകത്ത് നിന്നുള്ള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ ഇതുവരെയും മനസിലാക്കാന്‍ സാധിച്ചിട്ടില്ല എന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു. കൂടാതെ വലിയ അറിവും പാണ്ഡിത്യവും ഉള്ള തരൂരിന് രാഷ്ട്രീയപരമായ പക്വത ഇല്ലെന്നത് അദ്ദേഹത്തിന്റെ പല നടപടികളില്‍ നിന്നും വ്യക്തമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

അതിനിടെ കത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശശി തരൂര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE