രഞ്‌ജിത്-സിബി മലയില്‍ ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

By Staff Reporter, Malabar News
entertainment image_malabar news
'കൊത്ത്' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
Ajwa Travels

‘സമ്മര്‍ ഇന്‍ ബെത്‌ലഹേ’മിന് ശേഷം സിബി മലയിലും രഞ്‌ജിത്തും ഒന്നിക്കുന്ന ചിത്രമായ ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ സിബി മലയില്‍ സംവിധായകനും രഞ്ജിത് നിര്‍മ്മാതാവുമാണ്. ഒക്‌ടോബര്‍ പത്തിന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം രഞ്‌ജിത് തന്നെയാണ് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.

രഞ്‌ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷന്‍ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയാണ് ‘കൊത്ത്’ നിര്‍മിക്കുന്നത്. നവാഗതനായ ഹേമന്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

1998ല്‍ റിലീസായ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ എന്ന സിനിമയിലാണ് രഞ്‌ജിത്തും സിബി മലയിലും ഏറ്റവുമൊടുവിലായി ഒന്നിച്ചത്. ഈ സിനിമയില്‍ രഞ്‌ജിത് തിരക്കഥാകൃത്തായിരുന്നു. 2015ല്‍ ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ ‘സൈഗാള്‍ പാടുകയാണ്’ആയിരുന്നു സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

ഷൂട്ടിങ്ങിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി നിര്‍മ്മാതാവ് രഞ്‌ജിത് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായെന്നും കൃത്യമായ കോവിഡ് നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു ഷൂട്ടിംഗ് ആദ്യാവസാനം നടന്നതെന്നും രഞ്‌ജിത് വ്യക്‌തമാക്കി. കൂടാതെ ചിത്രീകരണത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും കോവിഡ് നെഗറ്റീവ് ആണെന്ന കാര്യവും രഞ്‌ജിത് പങ്കുവെച്ചു.

Read Also: ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE