കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ തുറക്കും

By Trainee Reporter, Malabar News
Kottapuram Houseboat Terminal
Ajwa Travels

നീലേശ്വരം: കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ 2022 ഫെബ്രുവരിയിൽ ഉൽഘാടനം ചെയ്യും. 132 മീറ്റർ നീളത്തിലുള്ള ടെർമിനലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങളായ ഹോട്ടൽ-താമസ സൗകര്യങ്ങൾ, പ്രദർശന സ്‌റ്റാളുകൾ എന്നിവയ്‌ക്കും  ഏറെ സാധ്യതകൾ വന്നുചേരും.

ആലപ്പുഴയും കുമാരകവും കഴിഞ്ഞ ഏറ്റവും കൂടുതൽ ഹൗസ് ബോട്ടുകൾ ഉള്ളത് നീലേശ്വരം കോട്ടപുറത്താണ്. മുപ്പതോളം ഹൗസ് ബോട്ടുകളാണ് ഇവിടെ ഉള്ളത്. ഹൗസ് ബോട്ടുകളുടെ പാർക്കിങ് സൗകര്യത്തിന് എട്ട് കോടി രൂപാ ചിലവിൽ കോട്ടപ്പുറം കടവിൽ നാല് ബോട്ടുകൾക്ക് ഒരേസമയം നിർത്തി സഞ്ചാരികളെ കയറ്റാനും ഇറക്കാനുമുള്ള നാല് ടെർമിനലുകളുടെ നിർമാണമാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്.

കാസർഗോഡ് എംഎസ് ബിൽഡേഴ്‌സ് എന്ന സ്‌ഥാപനത്തിനാണ് ടെർമിനലിന്റെ നിർമാണ ചുമതല. കോട്ടപ്പുറം കടവിന് സമീപത്തുള്ള പുറത്തേക്കെയിലേക്ക് ഒരു തൂക്കുപാലം നിർമിച്ച് ഈ പ്രദേശം കൂടുതൽ സൗന്ദര്യവൽക്കരിച്ച് വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകൾ കൂടി പ്രയോജനപ്പെടുത്താൻ നീലേശ്വരം നഗരസഭ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

Most Read: സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE